കാഞ്ഞങ്ങാട്: പ്രോഗ്രാം കമ്മിറ്റി പരിശീലന ശിൽപ്പശാല സൂര്യ ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു.ടി.വി.മദനമോഹനൻ ക്ലാസ് കൈകാര്യം ചെയ്തു. ഐ.ടി. കോ ഓർഡിനേറ്റർ രാജേഷ് പ്രസംഗിച്ചു. പ്രോഗ്രാം കമ്മിറ്റി ഓഫീസ് 22ന് ഹോസ്ദുർഗിൽ തുറക്കും. പ്രോഗ്രാം ചാർട്ട് പ്രകാശന കർമ്മം നടത്താൻ തീരുമാനമായി.കമ്മിറ്റിയംഗങ്ങൾക്ക് ഫോട്ടോ പതിച്ച ഐഡി കാർഡ് നൽകി പ്രവർത്തനം സുഗമമാക്കും. ഡിജിറ്റൽ സ്‌കോർ ബോർഡ് ഏർപ്പെടുത്തും. മെയിൻ വേദി ഉൾപ്പെടെ നാലു സ്ഥലങ്ങളിൽ സാധ്യതയ്ക്കനുസരിച്ച് സ്ഥാപിക്കും. പ്രോഗ്രാം കമ്മിറ്റിയുടെ ബ്ലോഗിന്റെ ഉദ്ഘാടനം 20ന് സംഘാടക സമിതി ഓഫീസിൽ നടത്തും. അഡ്വ. കെ രാജ്‌മോഹൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.രാഘവൻ വിശദീകരിച്ചു. എ.മാധവൻ, കൃഷ്ണൻ കുട്ടമത്ത് ,വി.നാരായണൻ ,കെ.വി.ഗോവിന്ദൻ ,പപ്പൻ കുട്ടമത്ത് ,എ പവിത്രൻ ,പി.ദിലീപ് കുമാർ , വേണുഗോപാലൻ ,എന്നിവർ പങ്കെടുത്തു.