മട്ടന്നൂർ: സംസ്കാര സാഹിതി മട്ടന്നൂർ നിയോജക മണ്ഡലം പ്രവർത്തക കൺവൻഷനും അംഗത്വ വിതരണവും ഇന്ന് വൈകുന്നേരം 3 മണിക്ക് കൂടാളി പബ്ലിക് സർവൻസ് സൊസെറ്റി ഹാളിൽ നടക്കും. സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും.വൈസ് ചെയർമാൻ എം പ്രദീപ് കുമാർ, ജില്ലാ ചെയർമാൻ സുരേഷ് കൂത്തുപറമ്പ് , ജില്ലാ കൺവീനർ പി സി രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും. വൈകുന്നേരം നാലുമണിക്ക് മട്ടന്നൂർ ബസ്‌ സ്റ്റാൻഡ് പരിസരത്ത് പ്രതിരോധത്തിൻ്റെ വർത്തമാനം സാംസ്കാരിക സദസ്സും നടക്കും.