കണ്ണൂർ:തലനാരിഴ വ്യത്യാസത്തിലാണ് അനുവിന് റെക്കാഡ് നഷ്ടമായതെങ്കിലും അനു മാത്യുവിന് സന്തോഷം മാത്രം ,ഒപ്പം പരിശീലകയായ മേഴ്സിക്കുട്ടനും . കൊച്ചിയിലെ മേഴ്സിക്കുട്ടൻ അക്കാദമിയിലെ പരിശീലന മികവ് തന്റെ പ്രകടനത്തിലൂടെ തെളിയിക്കുകയായിരുന്നു സീനിയർ പെണ്‍കുട്ടികളുടെ ട്രിപ്പിൾജമ്പിൽ അനു മാത്യു. 12.78 മീറ്റർ ചാടിയാണ് അനു സ്വർണ്ണം സ്വന്തമാക്കുന്നത്. തേവര എസ്.എച്ച്.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് അനു . മാനന്തവാടിയിലെ പി .ജെ .മാത്യുവിന്റെയും സിനിയുടെയും മകളാണ്. കഴിഞ്ഞ വർഷം ജൂനിയർവിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.