കണ്ണൂർ:സംസ്ഥാന സ്കൂൾ കായിക മേളയിൽ സുരക്ഷാ ക്രമീകരണങ്ങൾ കർശ്ശനമാക്കി കൊണ്ടായിരുന്നു ഹാമർ ത്രോ ,ഷോട്ട് പുട്ട് ഉൾപ്പെടെയുള്ള മത്സരങ്ങൾ നടന്നത്.സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടൻ ,സെക്രട്ടറി െഎ.എഫ്.എസ്.സഞ്ജയ് കുമാർ ,വിദ്യാഭ്യാസ വകുപ്പ് ജോ.ഡയറക്ടർ ചാക്കോ ജോസഫ് എന്നിവർ സ്ഥലം സന്ദർശിച്ച് സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമണ് മത്സര ഇനങ്ങൾ ആരംഭിച്ചത്.ഇതിന് പുറമെ ട്രാക്കിൽ ചുമതല വഹിക്കുന്ന അദ്ധ്യാപകരും അതീവ ജാഗ്രതയോടെയാണ് മത്സര ഇനങ്ങൾ കൈകാര്യം ചെയ്യുന്നത്.ഹാമർ ത്രോ ,ഷോട്ട് പുട്ട് തുടങ്ങിയ മത്സരങ്ങൾ ആരംഭിക്കുന്നതിന് മുൻപ് മൈതാനത്തുള്ളവരെ മുഴുവനായി ഒഴിപ്പിച്ച് മത്സരാത്ഥികൾക്ക് മാത്രമാണ് ട്രാക്കിനുള്ളിൽ പ്രവേശനം അനുവദിച്ചത്.മറ്റ് ഇനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളെ ട്രാക്കിലും പരിസരത്തേക്കും പൂർണ്ണമായി വിലക്കിയിരുന്നു.ട്രാക്കിലുണ്ടായിരുന്ന മാധ്യപ്രവർത്തകർക്കും കർശ്ശനമായ നിർദേശമാണ് നൽകിയത്.ഷോട്ട് പുട്ട് ,ഹാമർ ത്രോ മത്സരങ്ങൾ ഒരുമിച്ച് നടത്താതെ ഒരിനം പൂർത്തിയായതിന് ശേഷം മാത്രമാണ് അടുത്ത ഇനങ്ങൾ ആരംഭിക്കുന്നത്.പത്തോളം കായിക അദ്ധ്യാപകർ ട്രാക്കിൽ നിലയുറപ്പിച്ച് സുരക്ഷ ഉറപ്പു വരുത്തിയതിനു ശേഷം മാത്രമാണ് ഒാരോ ഇനവും ആരംഭിക്കുന്നത്.ക്രിത്യമായ അതിർത്തി രേഖപ്പെടുത്തി വളണ്ടിയർമാരും മൈതാനത്ത് നിലയുറപ്പിക്കുന്നുണ്ട്.പാലയിൽ കായികമേളയ്ക്കിടെ ഹാമർ തലയ്ക്ക് വീണ് അഫീൽ ജോൺസൺ മരണമടഞ്ഞ സംഭവത്തോടെ കായിക മേളയിൽ ഏറെ കരുതലോടെയാണ് സംഘാടകർ.