കാസർകോട്: നെല്ലിക്കുന്ന് വലിയുല്ലാഹി മുഹമ്മദ് ഹനീഫ് തങ്ങൾ ഉപ്പാപ്പയുടെ ഉറൂസ് ജനുവരി 22 മുതൽ ഫെബ്രുവരി രണ്ട് വരെ നടക്കുമെന്ന് കമ്മിറ്റി ജനറൽ സെക്രട്ടറി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉറൂസിനോടനുബന്ധിച്ച് 11 ദിവസം രാത്രി കേരളത്തിലേയും കർണാടകത്തിലും പ്രഗൽഭരായ മതപണ്ഡിതൻമാരുടെയും സൂഫിവര്യൻമാരുടെയും മത പ്രഭാഷണം സംഘടിപ്പിക്കും.
മതസൗഹാർദ്ദ സമ്മേളനം, പ്രവാസി സംഗമം, ദഫ് പ്രദർശനം, ബുർദ്ദ മജ്ലിസ് തുടങ്ങി നിരവധി പരിപാടികളും സംഘടിപ്പിക്കും ഫെബ്രുവരി രണ്ടിന് പതിനായിരങ്ങൾക്ക് അന്നദാനം നൽകുന്നതോടെ ഉറൂസ് സമാപിക്കും. 1882 ൽ കൊല്ലം കരുനാഗപ്പള്ളിയിലായിരുന്നു ഉപ്പാപ്പയുടെ ജനനം. ഖുർആൻ പഠനത്തിന് ശേഷം പല പള്ളിദർസുകളിലും ഉപരിപoനം നടത്തി.സിയാറത്തിനായി പല സ്ഥലങ്ങളും സന്ദർശിച്ചു.മംഗലാപുരം ബന്തറിൽ താമസിച്ചു.കർണാടക, കാസർകോട് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലും താമസിച്ചു. അവശരും ആതുരരുമായ നിരവധി ആളുകൾക്ക് സ്നേഹവും സഹായവും പകർന്നു നൽകി
ഉറൂസ് പ്രചരണത്തിന്യം സജീകരണങ്ങൾക്കുമായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ഉറൂസ് കമ്മിറ്റി പ്രസിഡന്റ് എൻ കെ.അബദുൽ റഹ്മാൻ ഹാജി. ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് ബി.എം.കുഞ്ഞാമു ഹാജി. ട്രഷറർ ടി.എ.മഹമൂദ് ഹാജി. ജനറൽ ക്യാപ്റ്റൻ കട്ടപ്പണി കുഞ്ഞാമു, വൈസ് പ്രസിഡന്റ് എൻ.എം സുബൈർ,, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഷാഫി തെരുവത്ത്, ലത്തീഫ് കെൽ, കെ.ഇ.നവാസ് എന്നിവർ പങ്കെടുത്തു.