വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴിൽ മാടായി സി.എ.എസ് കോളേജ്, പയ്യന്നൂർ കോളേജ് എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ഓറിയന്റേഷൻ പ്രോഗ്രാം 23ന് പിലാത്തറ സെൻറ് ജോസഫ്‌സ് കോളേജിൽ നടക്കും.വിദ്യാർത്ഥികളുടെ ക്വാളിഫയിംഗ് സർട്ടിഫിക്കറ്റും ഐഡൻറ്റിറ്റി കാർഡും പഠനക്കുറിപ്പുകളും വിതരണം ചെയ്യും..
പരീക്ഷാഫലം
എം.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി/ബയോടെക്‌നോളജി ഡിഗ്രി (2016 അഡ്മിഷൻ റെഗുലർ/ സപ്ലിമെന്ററി)മേയ് 2018 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്‌ക്കും 29ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം.