കണ്ണൂർ: എറണാകുളംകാരി കെസി യ മറിയം ബെന്നിക്ക് മീറ്റ് റെക്കോർഡോടെ സ്വർണ്ണം. സീനിയർ പെൺകുട്ടികളുടെ ഹാമർ ത്രോയിലാണ് 53.55 മീറ്റർ എറിഞ്ഞ് കെസിയ പുതിയ മീറ്റ് റെക്കോർഡ് നേടിയത്. 2018 ൽ മാതിരപ്പള്ളി എം .എ. കോളെജ് സ്പോട്സ്സ് ഹോസ്റ്റലിലെ അനീഷ അഗസ്റ്റിന്റെ 44.05 മീറ്റർ ദൂരമാണ് കെസിയ മൂന്നാമത്തെ ത്രോയിൽ 52.10 മീറ്ററായി തിരുത്തിയത്. പിന്നീട് ആറാമത്തെ ത്രോയിൽ 53.55 മീറ്ററിൽ എത്തുകയായിരുന്നു. മാതിരപ്പള്ളി ജി. വി. എച്ച് .എസ്സ് .എസ്സിലെ പ്ലസ് ടു വിദ്യാർത്ഥിയായ കെസിയ കഴിഞ്ഞ വർഷത്തെ ചാമ്പ്യനാണ്. തന്റെ മികച്ച ദൂരമായ 53 മീറ്റർ എറിയാൻ പറ്റാത്തത്തിന്റെ വിഷമവും കെസിയ യ്ക്കുണ്ട്. കോട്ടയത്തെ ടി. എം.ബെന്നി യുടെയും ബിൻസിയുടെെയും ദമ്പതികളുടെ മകളാണ്. ഷോട്ട്പുട്ടിൽ കെസിയ സ്വർണ്ണം നേടിയിരുന്നു