കണ്ണൂർ: പങ്കെടുത്ത കായിക മേളയുടെ എണ്ണത്തേക്കാൾ ഇരട്ടി മെഡലുകൾ സ്വന്തമാക്കി അഭിഷേക് മാത്യു.ആറ് സംസ്ഥാന കായിക മേളകളിൽ നിന്നായി ഈ മിടുക്കൻ പന്ത്രണ്ട് മെഡലുകളാണ് ഓടി പിടിച്ചത് .ഇന്നലെ സീനിയർ വിഭാഗം 800 മീറ്ററിലായിരുന്നു കോതമംഗലം മാർ ബേസിലെ അഭിഷേകിന്റെ സ്വർണം..1മിനിട്ട് 53:31 സെക്കൻഡിലാണ് അഭിഷേക് സ്വർണത്തിലേക്ക് കുതിച്ചോടിയത്.സബ് ജൂനിയർ വിഭാഗത്തിൽ 400 ,600 മീറ്ററുകളിൽ സ്വർണം,ജൂനിയർ വിഭാഗം 800 മീറ്ററിൽ വെള്ളി, 1500 മീറ്ററിൽ സ്വർണം,3000 ൽ വെങ്കലം ,400 ൽ വെള്ളി ,ജൂനിയർ വിഭാഗത്തിൽ 400,800 ,1500 മീറ്ററിൽ സ്വർണം നേടി, ഇതിൽ 400 ൽ സംസ്ഥാന റെക്കാഡ് തീർത്തു.800 ൽ ദേശീയ റെക്കാഡ് മറികടന്നു .കഴിഞ്ഞ വർഷം സീനിയർ വിഭാഗത്തിൽ 400 മീറ്ററിൽ സ്വർണ്ണവും 1500 ൽ വെങ്കലവും നേടി.എന്നാൽ പരിമിധിക ൾ ക്കിടയിലാണ് ഈ നേട്ടങ്ങൾ ഒക്കെയും കൊയ്തത് .

കണ്ണൂർ ഇരിട്ടിയാണ് സ്വദേശം.കൂലിപ്പണിക്കാരനായ മാത്യുവിന്റെയും ലിസിയുടെയും മകനാണ്.കായികാദ്ധ്യാപികയായ ഷിബി മാത്യുവാണ് പരിശീലക.