കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവ മത്സരങ്ങൾ അരങ്ങേറുന്നത് 28 വേദികളിൽ. ദേശീയ പാതയിൽ ഐങ്ങോത്ത് ഒന്നാമത്തെ വേദിയും നിത്യാനന്ദ പോളിടെക്‌നിക് ഗ്രൗണ്ട് ഇരുപത്തിയെട്ടാമത്തെ വേദിയുമാണ്. ഈ വേദി ടി കെ ഭട്ടതിരിയുടെ പേരിലാണ്. ഒന്നാമത്തെ വേദി മഹാകവി പി.യുടെ പേരിലും.ഇന്നലെ സംഘാടക സമിതി ഓഫീസിൽ പ്രോഗ്രാം ചാർട്ട് പി കരുണാകരൻ അവസാന കലാതിലകം ശ്രീലക്ഷ്മിക്കു നൽകി പ്രകാശനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ അഡ്വ.കെ രാജ്‌മോഹനൻ അദ്ധ്യക്ഷനായിരുന്നു.നഗരസഭ ചെയർമാൻ വി.വി.രമേശൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംഗൗരി, കലോത്സവ സംഘാടക സമിതി ഭാരവാഹികളായ കെ. മുഹമ്മദ് കുഞ്ഞി, എം.പി ജാഫർ എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. രാഘവൻ സ്വാഗതം പറഞ്ഞു.