കാസർകോട്: നവീകരണ പ്രവൃത്തി നടത്തേണ്ടതിനാൽ ഡിസംബർ മൂന്ന് മുതൽ 22 വരെ കാസർകോട് കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിലെ ചന്ദ്രഗിരി പാലം അടച്ചിടുമെന്ന് കെ.എസ്.ടി.പി കണ്ണൂർ ഡിവിഷൻ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഇക്കാലയളവിൽ ഇതു വഴി കാൽനട മാത്രമേ അനുവദിക്കൂ. ചെർക്കള ചട്ടഞ്ചാൽ ദേശീയപാതയിലെ തെക്കിൽ പാലം വഴിയും നായന്മാർമൂല പരവനടുക്കം റോഡിലെ പെരുമ്പള പാലം വഴിയും ഈ ദിവസങ്ങളിലെ ഗതാഗതം പുനഃക്രമീകരിക്കും.