ചെറുവത്തൂർ: ചെറുവത്തൂർ പഞ്ചായത്ത് കേരളോത്സവത്തിൽ സ്പോർട്സ്,ഗെയിംസ്, ആർട്സ് എന്നീ ഇനങ്ങളിൽ 529 പോയിന്റ് നേടി സർഗ ഓവറോൾ ചാമ്പ്യൻമാരായി. ഒക്ടോബർ 12 മുതൽ നവംബർ 17 വരെയാണ് മത്സരങ്ങൾ നടന്നത്. സമാപന സമ്മേളനം എം.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മറിയറ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രമീള സ്വാഗതം പറഞ്ഞു.