കണ്ണൂർ: സസ്പെൻഷൻ കഴിഞ്ഞ് ജോലിയിൽ തിരിച്ചെത്തിയ കണ്ണൂർ എ.ആർ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ
റെയിൽവേ സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ട്രെയിൻ എത്തുന്നതിന് തൊട്ടു മുമ്പ് പാളത്തിലൂടെ നടന്ന ഇയാളെ റെയിൽവേ പൊലീസ് ഓടിച്ചെന്ന് പിടിച്ചു മാറ്റി. കണ്ണൂർ മാലൂർ സ്വദേശിയാണ്.
ഒരു മന്ത്രിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച ട്രോൾ ഷെയർ ചെയ്തതിനാണ് നേരത്തേ സസ്പെൻഡ് ചെയ്തത്. അടുത്തിടെ തിരിച്ചെടുത്ത് കണ്ണൂർ എ.ആർ ക്യാമ്പിൽ നിയമിക്കുകയായിരുന്നു. അടുത്തവർഷം വിരമിക്കാനിരിക്കെ പാറാവ് ഡ്യൂട്ടി നൽകി തരംതാഴ്ത്തിയതിന്റെ വിഷമത്തിലാണ് കുടംകൈയ്ക്ക് ശ്രമിച്ചതെന്നാണ് ഇയാൾ പൊട്ടിക്കരഞ്ഞുകൊണ്ട് റെയിൽവേ പൊലീസിനോട് പറഞ്ഞത്.
കഴിഞ്ഞ ദിവസം ഏഴിമലയിൽ രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കാൻ നിയമിച്ചിരുന്നു. തിരിച്ചെത്തിയതിനു പിന്നാലെ എ.ആർ ക്യാമ്പിൽ പാറാവ് ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു. ശാരീരിക അവശതയുണ്ടെന്നും ഡോക്ടറെ കാണിക്കണമെന്നും പറഞ്ഞ് അവധിക്ക് അപേക്ഷിച്ചപ്പോൾ നിഷേധിച്ചതായും ആരോപണമുണ്ട്.