ചെറുവത്തൂർ: ഹാർബർ എൻജിനീയറിംഗ് വകുപ്പ് വാക്കുപാലിക്കാത്തത് മൂലം മടക്കരയിലെ മത്സ്യബന്ധന ബോട്ടുകളുടെ ദുരിതകാലത്തിന് അറുതിയില്ല. ഇന്നലെയും ബോട്ടുചാനലിൽ സ്ഥാപിച്ച മരക്കുറ്റിയിൽ ഇടിച്ച് ബോട്ട് അപകടത്തിൽപെട്ടു.
മത്സ്യബന്ധനം നടത്തി മടക്കര ഹാർബറിലേക്ക് തിരിച്ചു വരുന്നതിനിടെ ഡ്രഡ്ജിംഗിനായി സ്ഥാപിച്ച മരത്തടയിൽ ബോട്ട് ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ കേടുപാടുപറ്റിയ ബോട്ട് ഹാർബറിലെത്തുമ്പോഴേക്കും പൂർണമായും വെള്ളം കയറിയിരുന്നു. തുടർന്ന് ഉടനെ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞു.
ബോട്ടുകൾക്ക് ഭീഷണിയായി മണൽ
പുലിമുട്ടിൽ നിന്ന് ഹാർബറിലേക്ക് വരുന്ന ചാനലിൽ പ്രളയസമയത്ത് മണൽ അടിഞ്ഞുകൂടിയത് ബോട്ടുകളുടെ യാത്രയ്ക്ക് തടസമായിരുന്നു. ബോട്ട് മണൽതിട്ടയിൽ ഇടിക്കുന്നതും പതിവായിരുന്നു. ബോട്ട്ചാനൽ ഡ്രഡ്ജിംഗ് നടത്തി സഞ്ചാരം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകളും തൊളിലാളികളും നേരത്തേ തന്നെ രംഗത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ണ് നീക്കം ചെയ്യാൻ അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന് ഹാർബർ എൻജിനിയറിംഗ് വകുപ്പ് അധികൃതർ ഉറപ്പ് നൽകിയതായിരുന്നു.
ചാനലിലെ മണൽ നീക്കി ആഴം കൂട്ടാനുള്ള നടപടികൾ എങ്ങുമെത്താത്ത സ്ഥിതിയാണ്. മണൽ നീക്കം ചെയ്യാനായി ചാനലിനോട് ചേർന്ന് വലിയ തടിക്കഷണങ്ങൾ സ്ഥാപിക്കുക മാത്രമാണ് ചെയ്തത്. ചാനലിലെ മണൽ നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണം
ബോട്ട് ഉടമകളും തൊഴിലാളികളും
-