മട്ടന്നൂർ:.മട്ടന്നൂർ ഇരിട്ടി റോഡിലെ പഴയ കെട്ടിടത്തിനു മുകളിൽ സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങളുടെ വൻശേഖരം പിടികൂടി.എക്സൈസ് വിഭാഗവും മട്ടന്നൂർ നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ഒളിച്ചു വച്ച നിലയിൽ ചാക്കു കണക്കിന് ഹാൻസും കൂളും കണ്ടെത്തിയത്. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ രാഗേഷ് പാലേരി വീട്ടിൽ, നമിതാ നാരായണൻ, രൂപേഷ് ,എക്സൈസ് ഗാർഡ് സനലേഷ് എന്നിവർ നേതൃത്വം നൽകി .