പാനൂർ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലിൽ പത്തായക്കുന്നിലെ കൊങ്കച്ചി റോഡിൽ തൈക്കണ്ടി രവീന്ദ്രന്റെ വീടിന്റെ ജനൽ ഗ്ലാസും കോൺക്രീറ്റ് കോണിപ്പടിയും ഭാഗികമായി തകർന്നു.വയറിംഗ് സംവിധാനവും തകർന്നിട്ടുണ്ട്. പടിഞ്ഞാറ് വയലിലെ ഏറോത്ത് കണ്ട്യേൻ ശശിധരന്റെ ഉടമസ്ഥതയിലുള്ളവീടിന്റെ ചുമരിൽ വിള്ളലുണ്ടായി വൈദ്യുതി മീറ്റർ കത്തിനശിച്ചു. .രണ്ട് ലക്ഷം രൂപ നാശനഷ്ടം കണക്കാക്കുന്നു.