ചെറുപുഴ: കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ചെറുപുഴ മേഖലാ സമ്മേളനം ചെറുപുഴ എലഗൻസ് ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന സെക്രട്ടറി പി. സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സിജു പള്ളത്തുകുഴി അദ്ധ്യക്ഷത വഹിച്ചു. സിഒഎ കണ്ണൂർ ജില്ലാ സെക്രട്ടറി പി. ശശികുമാർ, ജില്ലാ കമ്മിറ്റിയംഗം വിൽസൺ മാത്യു, സംസ്ഥാന കമ്മിറ്റിയംഗം എൻ.കെ. ദിനേശൻ, കെ.ജെ. ടൈറ്റസ് എന്നിവർ പ്രസംഗിച്ചു. ചെറുപുഴ മേഖലയിൽ ഏറ്റവും കൂടുതൽ ബ്രോഡ്ബാൻഡ് കണക്‌ഷൻ നൽകിയ ഓപ്പറേറ്റർമാരേയും ഗിന്നസ് റിക്കാർഡ് നേടിയ പി. സുരേഷിനേയും സമ്മേളനത്തിൽ അനുമോദിച്ചു.

ഭാരവാഹികളായി പി. സുരേഷ് (പ്രസിഡന്റ്), ബിന്റോ സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റ്), സിജു ജോയി പള്ളത്തുകുഴി (സെക്രട്ടറി), സജി കുമാർ (ജോ.സെക്രട്ടറി), കെ.കെ. ജെദീപ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ചെറുപുഴ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സിഒഎ സംസ്ഥാന സെക്രട്ടറി പി. സജീവ് കുമാർ പ്രസംഗിക്കുന്നു.