കണ്ണൂർ: സഹോദയ സ്കൂൾ കായിക മേള നവംബർ 22,23 തീയതികളിൽ മാങ്ങാട്ടുപറമ്പിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.കെ. എ പി ഗ്രൗണ്ടിൽ ഇന്ന് രാവിലെ ഒമ്പതിന് ഡി.ഐ. ജി .കെ. സേതുരാമൻ ഉദ്ഘാടനം ചെയ്യും. 1500 കായിക പ്രതിഭകൾ മത്സരിക്കും. സമാപനം 23ന് വൈകീട്ട് നടക്കും. കെ .എ. പി കമാൻഡൻറ് നവനീത് ശർമ മുഖ്യാതിഥിയാകും. പ്രമുഖർ പങ്കെടുക്കും.വാർത്തസമ്മേളനത്തിൽ എ.വി.ബാലൻ,വിനോദ് കുമാർ,രസിക ഭരതൻ, എൻ.വി. കമൽ കുമാർ എന്നിവർ പങ്കെടുത്തു.