ചെറുവത്തൂർ: കയ്യൂർ സമര സേനാനി മുഴക്കോം പുറ്റക്കാടെ പരേതനായ കുറുവാടൻ നാരായണൻ നായരുടെ ഭാര്യ ചെമ്മഞ്ചേരി മാധവിയമ്മ (91) നിര്യാതയായി. മക്കൾ: സാവിത്രി, രാഘവൻ (സി.പി.എം ക്ലായിക്കോട് ലോക്കൽ കമ്മിറ്റി അംഗം), സരസ്വതി (പെരിയങ്ങാനം), പാർവതി, ദേവകി, ഭാനുമതി (സർക്കിൾ ഇൻസ്പെക്ടർ വനിതാസെൽ കാസർകോട്). മരുമക്കൾ: പാർവതി (പെരിയങ്ങാനം), ബാലൻ നായർ (പെരിയങ്ങാനം), പി. ജനാർദ്ദനൻ (സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം), പരേതനായ ഉക്കാരൻ നായർ. സഹോദരൻ: പരേതനായ സി. കൃഷ്ണൻ നായർ (സിപിഎം മുൻ സംസ്ഥാന കമ്മിറ്റിയംഗം).