കണ്ണൂർ: കേരള പഞ്ചായത്ത് എംപ്ലോയീസ് ഒാർഗനൈസേഷൻ ജില്ല സമ്മേളനം നവംബർ 22,23 തിയതികളിൽ കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.22ന് രാവിലെ 10ന് പൊലിസ് കോഒാപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ പഞ്ചായത്ത് രാജ് പിന്നിട്ട 25 വർഷങ്ങൾ സെമിനാർ മേയർ സുമ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ഉച്ച രണ്ടിന് ജില്ല കൗൺസിൽ യോഗം. 23ന് രാവിലെ 9.30ന് കെ. സുധാകരൻ എം പി സമ്മേളനം ഉദ്ഘാടനം ചെയ്യും. 12ന് തദ്ദേശ വകുപ്പ് ഏകീകരണം അവസ്ഥയും ആശങ്കയും ചർച്ച ഉദ്ഘാടനം കെ.സി. ജോസഫ് നിർവഹിക്കും. 2.30ന് പ്രതിനിധി സമ്മേളനം. സൃഹ്ദ് -യാത്രയയപ്പ് സമ്മേളനം സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ബിനു വർഗീസ്, കെ.ആർ. സുജിത്ത്, എം.എ. മോഹനൻ എന്നിവർ പങ്കെടുത്തു.