കണ്ണൂർ: കണ്ണുർ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്നലെയും മത്സരങ്ങൾ അവസാനിക്കുമ്പോൾ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ കണ്ണൂർ നോർത്ത് കുതിപ്പ് തുടരുന്നു. മൂന്നാം ദിവസമായ ഇന്നലെ 218 പോയിന്റുമായാണ് ഹയർസെക്കന്ററി വിഭാഗത്തിൽ കണ്ണൂർ നോർത്ത് മുന്നേറുന്നത്. കണ്ണൂർ സൗത്താണ് 181 പോയിന്റുമായി രണ്ടാമത്. പയ്യന്നൂർ 176 പോയിന്റുമായി മൂന്നാമതാണ്.
എച്ച്.എസ് വിഭാഗത്തിലും കണ്ണൂർ നോർത്താണ് 203 പോയിന്റുമായി മുന്നിൽ.188 പോയിന്റുമായി കണ്ണൂർ സൗത്ത് രണ്ടാം സ്ഥാനത്തും 186 പോയിന്റുമായി പയ്യന്നൂർ മൂന്നാം സ്ഥാനത്തുമാണ്. യു.പി വിഭാഗത്തിൽ 83 പോയിന്റുമായി തലശ്ശേരി സൗത്ത് ഒന്നാം സ്ഥാനത്തും 79 പോയിന്റുമായി തലശ്ശേരി നോർത്ത് ഉപജില്ല രണ്ടാം സ്ഥാനത്തുമാണ്. എച്ച്.എസ് അറബികിൽ ചൊക്ലി ഉപജില്ല 48 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. 46 പോയിന്റുമായി കണ്ണൂർ നോർത്ത് രണ്ടാം സ്ഥാനത്തുമാണ്. യു.പി അറബിക് വിഭാഗത്തിൽ കണ്ണൂർ നോർത്ത്, മാടായി,മട്ടന്നൂർ ഉപജില്ലകൾ 36 വീതം പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. യു.പി സംസ്‌കൃതത്തിൽ 43 പോയിന്റോടെ മട്ടന്നൂർ ഒന്നാം സ്ഥാനത്തും 37 പോയിന്റോടെ തളിപ്പറമ്പ് രണ്ടാം സ്ഥാനത്താണ്. ഹൈസ്‌കൂൾ സംസ്‌കൃതത്തിൽ 43 പോയിന്റുമായി മട്ടന്നൂർ ഉപജില്ല മുന്നിലാണ്.