പരിയാരം: അടിയന്തരമായി 100 കോടിയെങ്കിലും കിട്ടിയില്ലെങ്കിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രവർത്തനം തടസ്സപ്പെടുമെന്ന് അധികൃതർ നേരിട്ട് അറിയിച്ചിട്ടും കുലുങ്ങാതെ സർക്കാർ. ധനവകുപ്പിന്റെ ഉടക്കാണ് പരിയാരത്തിന്റെ വികസനത്തിന് തടസമായി നിൽക്കുന്നത്. .

ബഡ്ജറ്റ് വിഹിതം കിട്ടാത്തതിനാൽ മെഡിക്കൽ കോളേജിന്റെ ദൈനം ദിന പ്രവർത്തനം തന്നെ അവതാളത്തിലാണ്. കാർഡിയോളജി വിഭാഗത്തിൽ നിലവിലുള്ള രണ്ട് കാത്ത് ലാബുകളും മാറ്റി സ്ഥാപിക്കേണ്ട പരിധി കഴിഞ്ഞിരിക്കയാണ്.പുതുതായി രണ്ട് കാത്ത് ലാബുകൾക്ക് 14 കോടി ചെലവ് വരും. ഇതോടൊപ്പം മൂന്നാമതൊരു കാത്ത് ലാബ് കൂടി അനുവദിച്ചാൽ മാത്രമെ കാർഡിയോളജി വിഭാഗത്തിലെത്തുന്ന രോഗികൾക്ക് ആവശ്യമായ ചികിത്സ നൽകാൻ കഴിയുകയുള്ളൂ. . കി​ഫ്ബി ഫ​ണ്ടി​ല്‍​നി​ന്ന് 300 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​തു മാ​ത്ര​മാ​ണ് സ​ർ​ക്കാർ ഇടപെടൽ.

ക​ണ്ണൂ​ർ ജി​ല്ല​യ്ക്ക് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഒ​രു മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്ന ജ​ന​ങ്ങ​ളു​ടെ വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പാ​ണ് പ​രി​യാ​രം സ​ഹ​ക​ര​ണ മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​തോ​ടെ യാഥാർത്ഥ്യമായത്.

എ​ന്നാ​ൽ അ​തി​ന്റെ പ്ര​യോ​ജ​നം ഇ​നി​യും ജ​ന​ത്തി​ന് കി​ട്ടി​യി​ട്ടി​ല്ല.


മാസത്തിൽ വേണം 15 കോ​ടി
ഒരു മാസം ആശുപത്രി ചെലവിന് മാത്രം 15 കോടി രൂപയെങ്കിലും വേണം.. സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത​തി​നു ശേ​ഷം കണ്ണൂർ ഗവ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പൂ​ർ​ണ​മാ​യും താ​ളം തെറ്റിയ നിലയിലാണ്. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​മ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ മു​ട​ങ്ങു​ന്ന​തും പ​തി​വാ​യി. കാ​രു​ണ്യ​യു​ടെ കു​ടി​ശി​ക ഇ​ന​ത്തി​ൽ 20 കോ​ടി അ​നു​വ​ദി​ച്ച​ത​ല്ലാ​തെ ചി​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​വാ​ശി കാ​ര​ണം മ​റ്റു തു​ക​ക​ളൊ​ന്നു ല​ഭി​ക്കാ​ത്ത​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലും മു​ട​ങ്ങു​ക​യാ​ണ്. ആ​ശു​പ​ത്രി​യു​ടെ പേ​രി​ൽ ട്ര​ഷ​റി അ​ക്കൗ​ണ്ടു​പോ​ലും ആ​രം​ഭി​ക്കാ​നാ​യി​ട്ടി​ല്ല.

ആവശ്യപ്പെട്ട ഫണ്ട് കിട്ടുമെന്നാണ് പ്രതീക്ഷ.. ആശുപത്രി വികസന സമിതിയുടെ രജിസ്ട്രേഷൻ നടപടികൾ ഇതിനകം പൂർത്തിയായി.. രണ്ടാമത്തെ എക്സിക്യൂട്ടീവ് യോഗം 29ന് രാവിലെ 11ന് കളക്ടരുടെ ചേംബറിൽ ചേരും.-

ഡോ.. എൻ.. റോയ്

പ്രിൻസിപ്പൽ , പരിയാരം മെഡിക്കൽ കോളേജ്

ഹോസ്പിറ്റൽ ഫണ്ടിൽ നിന്നും കിട്ടിയത് - 10 കോടി

വിദ്യാർത്ഥി ഫീ​സി​ന​ത്തി​ൽ ഒരു മാസം 7.5​കോടി

ഇപ്പോഴത്തെ വരുമാനം-1 കോടിയ്ക്ക് കീഴിൽ

ശമ്പളത്തിന് വേണം - 8 കോടി

ജീവനക്കാർ- 1938

സീറ്റുകൾ എം..ബി..ബി.. എസിന് - 100

പി..ജി സീറ്റുകൾ- 37

കാരുണ്യ കുടിശിക- 55 കോടി