മട്ടന്നൂർ: ഭരണത്തിനു വേണ്ടി മാത്രം ഭരണം നടത്തുന്ന മട്ടന്നൂർ നഗരസഭാ അധികാരികൾ മരിച്ചവരെപ്പോലും അപമാനിക്കുകയാണെനന്ന് ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. നഗരസഭാ പൊതുശ്മശാനമായ നിദ്രാലയം തുടർച്ചയായി അടച്ചു പൂട്ടുന്നതിനെതിരെയും നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചും പ്രതീകാത്മക ശവദാഹവും നഗരസഭാ ഓഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരിക്കാനറിയാത്തവർ രാജിവച്ചു പോകണം. കംഫർട്ട് സ്റ്റേഷനും റോഡുകളും നന്നാക്കാൻ കഴിയാത്തവർ അധികാരത്തിന്റെ ഹുങ്കിൽ ജനങ്ങളെ വെല്ലുവിളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മട്ടന്നൂർ നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി വി.ആർ. ഭാസ്കരൻ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.വി. രവീന്ദ്രൻ, നേതാക്കളായ എം. ദാമോദരൻ, ഒ.കെ. പ്രസാദ്, സുരേഷ് മാവില, എ.കെ. രാജേഷ്, കെ.വി. ജയചന്ദ്രൻ, പി.വി. ധനലക്ഷ്മി, വിനേഷ് ചുള്ളിയാൻ, സി. ബാലൻ പൊറോറ, സി. അജിത്ത് എന്നിവർ സംസാരിച്ചു. കെ. മനീഷ്, ടി. ദിനേശൻ, കെ.വി. പ്രശാന്ത്, റസാഖ് മണക്കായി, എ.കെ. ദിപേഷ്, സുബൈദ, വി. സുരേഷ് ബാബു, കെ. പ്രശാന്തൻ, കെ.പി. കുഞ്ഞിരാമൻ, കേളമ്പത്ത് ഗംഗാധരൻ, കെ.പി. ഗംഗാധരൻ, എം. പ്രേമരാജൻ, കിണ്ടിയൻ ഭാസ്കരൻ, കെ.എൻ. ഹാഷിം എന്നിവർ നേതൃത്വം നൽകി.