kannur-uni

ഹാൾടിക്കറ്റ്

25 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.സി.എ, 26 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.സി.എ. / എം.സി.എ. ലാറ്ററൽ എൻട്രി (റഗുലർ/സപ്ളിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

എൽ.ബി.എസ്. എൻജിനിയറിംഗ് കോളേജിലെ സപ്ലിമെന്ററി വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം നീലേശ്വരം ഡോ.പി.കെ.രാജൻ മെമ്മോറിയൽ കാമ്പസ് ആയിരിക്കും.

ബി. ടെക്. സെഷണൽ അസസ്‌മെന്റ് ഇംപ്രൂവ്‌മെന്റ് (പാർട് ടൈം ഉൾപ്പെടെ) നവംബർ 2018/ഏപ്രിൽ 2019 പരീക്ഷകളുടെ (എല്ലാ സെമസ്റ്ററുകളും) ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ 25 മുതൽ ലഭ്യമാകും.

പരീക്ഷാ ഫലം

സർവകലാശാല പഠനവകുപ്പുകളിലെ ഒന്നും മൂന്നും സെമസ്റ്റർ എം.എ. മലയാളം, എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് (സി. സി.എസ്.എസ്. റഗുലർ/സപ്ളിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനഃമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബ‌ നാലിന് വൈകുന്നേരം അഞ്ച് വരെ അപേക്ഷിക്കാം.

ഓറിയന്റേഷൻ പ്രോഗ്രാം

വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ സർ സയ്യിദ് കോളേജ് തളിപ്പറമ്പ്, എസ്.ഇ.എസ് കോളേജ് ശ്രീകണ്ഠാപുരം എന്നീ പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ഓറിയന്റേഷൻ പ്രോഗ്രാം 26ന് സർ സയ്യിദ് കോളേജ് തളിപ്പറമ്പിലും ഗവ. കോളേജ് മാനന്തവാടി പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെയും അഫ്‌സൽ ഉൽ ഉലമ പ്രിലിമിനറി വിദ്യാർകളുടെയും ഓറിയന്റേഷൻ പ്രോഗ്രാം 30ന് മാനന്തവാടി മേരി മാതാ ആർട്‌സ് ആൻഡ് സയൻസ് കോളേജിലും നടത്തും. വിദ്യാർത്ഥികളുടെ ക്വാളിഫയിംഗ് സർട്ടിഫിക്കറ്റും ഐഡന്റിറ്റി കാർഡും പഠനക്കുറിപ്പുകളും വിതരണം ചെയ്യും.