കാസർകോട്:ജില്ലാ പൊലീസ്‌ സഹകരണ സംഘം തിരഞ്ഞെടുപ്പിൽ നിലവിലുള്ള ഭരണസമിതിയെ

അനുകൂലിക്കുന്നവർക്ക്‌ ഉജ്വല വിജയം. ആകെയുള്ള 1638 വോട്ടർമാരിൽ 842 പേർ വോട്ട്‌ ചെയ്‌തു. നൂറോളം പേർ ശബരിമല ഡ്യൂട്ടിയിലായതിനാൽ വോട്ട്‌ ചെയ്യാനായില്ല. തോൽവി ഉറപ്പാക്കി ഒരുവിഭാഗം ആഹ്വാനം ചെയ്ത ബഹിഷ്‌കരണം ബഹുഭൂരിപക്ഷവും തള്ളി.

ഭരണസമിതി പ്രസിഡന്റ്‌ സുരേഷ്‌ മുരിക്കോളി 781 വോട്ടും ഹോണററി സെക്രട്ടറി ടി. ഗിരീഷ്‌ബാബു 792 വോട്ടും നേടി വിജയിച്ചു. പി.പി മഹേഷ്‌ (786), കെ.ടി രാജേഷ്‌ (764), പി രവീന്ദ്രൻ (782), എ.പി സുരേഷ്‌കുമാർ (767), കെ. ലീല (802), പി.ജെ സക്കീനത്താവി (798), യു.കെ സരള (801), രാജ്‌കുമാർ ബാവിക്കര (789) എന്നിവർ വിജയിച്ചു. അഞ്ച്‌ വർഷമാണ്‌ ഭരണസമിതി കാലാവധി.