kannur-uni

പരീക്ഷ പുനഃക്രമീകരിച്ചു

യു.ജി.സി. നെറ്റ് പരീക്ഷകൾ നടക്കുന്നതിനാൽ ഡിസംബർ രണ്ടിലെ മൂന്നാം സെമസ്റ്റർ ബി.എഡ്. പരീക്ഷ ഒൻപതിന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. നാലാം സെമസ്റ്റർ ക്ലാസുകൾ പരീക്ഷാ കലണ്ടർ പ്രകാരം ഡിസംബർ മൂന്നിന് ആരംഭിക്കും.

ടൈംടേബിൾ

ഡിസംബർ നാലിന് ആരംഭിക്കുന്ന സ്‌പോർട്‌സ് മീറ്റുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുളള നാലും ആറും സെമസ്റ്റർ (ഏപ്രിൽ 2019) പ്രത്യേക പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.