befi-

കണ്ണൂർ: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ (ബെഫി) പതിമ്മൂന്നാം സംസ്ഥാന സമ്മേളനത്തിന് കണ്ണൂരിൽ തുടക്കമായി. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. വൻകിട കോർപറേറ്റുകൾ വായ്പ തിരിച്ചടയ്‌ക്കാതെ രക്ഷപ്പെടുമ്പോൾ പണം നിക്ഷേപിക്കുന്നവർ പിഴയടയ്ക്കണമെന്ന പുതിയ സിദ്ധാന്തമുപയോഗിച്ച് നിക്ഷേപകരെ കുടുക്കുകയാണെന്ന് എളമരം പറഞ്ഞു.

ബെഫി അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി. ജെ. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി കെ.പി. സഹദേവൻ, കെ. മനോഹരൻ, എം.വി. ശശിധരൻ, ജനറൽ കൺവീനർ ടി.ആർ. രാജൻ, ബെഫി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ആർ. സരളാഭായ് എന്നിവർ പ്രസംഗിച്ചു.
വൈകിട്ട് ജീവനക്കാരുടെ പ്രകടനവുമുണ്ടായി. പൊതുസമ്മേളനം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ 500 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
ഇന്ന് രാവിലെ 10.30ന് നടക്കുന്ന വനിതാ സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സുധാ സുന്ദർരാമൻ ഉദ്ഘാടനംചെയ്യും. മന്ത്രി ടി.എം. തോമസ് ഐസക് പ്രസംഗിക്കും. വൈകിട്ട് അഞ്ചിന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ദേബാശിഷ് ബസു ചൗധരിയും നാളെ രാവിലെ 11ന് പി. സദാശിവൻ പിള്ളയും പ്രഭാഷണം നടത്തും.