കാഞ്ഞങ്ങാട്അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രധാനവേദിയിൽകൊടിയുയർത്താനുള്ള കൊടിമരം പുതുക്കൈ മേനിക്കോട്ട് അവസാന മിനുക്ക് പണിയിൽ. ഇന്ന് വൈകിട്ട് 4 ന് നഗരസഭ ചെയർമാൻ വിവി രമേശൻ നടരാജ് കടലാസ് പെൻസിലിന്റെ മാതൃകയിൽ തീർത്ത കൊടിമരം ഏറ്റുവാങ്ങും. വഴിനീളെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കൊടിമരം സന്ധ്യയോടെ ഐങ്ങോത്തെ പ്രധാന വേദിയിൽ എത്തിക്കും. കലോത്സവത്തിൽ ജേതാക്കളാകുന്നവർക്കുള്ള സ്വർണ്ണക്കപ്പ് നാളെ വൈകുന്നേരത്തോടെ കാഞ്ഞങ്ങാട്ടെത്തും. കോഴിക്കോടു നിന്നുമെത്തുന്ന കപ്പിന് കാലിക്കടവിൽ ആവേശകരമായി വരവേൽപ് നൽകും. കാഞ്ഞങ്ങാട് ടൗണിലുൾപ്പെടെ സ്വർണ്ണക്കപ്പിന് സ്വീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.