തളിപ്പറമ്പ്: തളിപ്പറമ്പിലെ രണ്ട് വീടുകളിൽ കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നു. പന്നിയൂർ ചെറുകരയിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവറായ ചെരിച്ചിൽ മണികണ്ഠന്റെ വീട്ടിലും തൊട്ടടുത്ത മറ്റൊരു വീട്ടിലുമാണ് കവർച്ചയ്‌ക്ക് ശ്രമം നടന്നത്. മണികണ്ഠൻ വീട്ടിലെത്തിപ്പോൾ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് അകത്തുകയറിപ്പോഴാണ് ഷെൽഫുകൾ തുറന്നുകിടക്കുന്നത് കണ്ടത്. മണികണ്ഠന്റെ ഭാര്യയും കുടുംബാംഗങ്ങളും വൈകുന്നേരം വീടുപൂട്ടി ബന്ധുവീട്ടിലെ വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്നു. തൊട്ടടുത്ത വീട്ടുകാരും സ്ഥലത്തുണ്ടായിരുന്നില്ല. മണികണ്ഠന്റെ ഓട്ടോറിക്ഷ വരുന്ന ശബ്ദം കേട്ട് മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ മറ്റൊരു വീട്ടിലും കവർച്ചാ ശ്രമം നടന്നതായി അറിഞ്ഞത്.
മണികണ്ഠന്റെ വീട്ടിലെ ഷെൽഫ് കുത്തിത്തുറന്ന നിലയിൽ