തളിപ്പറമ്പ്: കണ്ണൂർ ഗവ. എൻജി. കോളേജ് ഹോസ്റ്റലിലെ അക്രമവുമായി ബന്ധപ്പെട്ട് 16 പേർക്കെതിരെ കേസ്
വിദ്യാർത്ഥികളെ പുറത്തു നിന്നെത്തിയ ആക്രമി സംഘം മർദ്ദിച്ച സംഭവത്തിൽ പ്രിൻസിപ്പൽ ഡോ. പി.ഒ.രജനിയുടെ പരാതിയിലാണ് കേസ്. വ്യാഴാഴ്ച അർദ്ധരാത്രി പത്തിലേറെ ഇരുചക്ര വാഹനങ്ങളിലെത്തിയ ആക്രമികൾ വടിവാൾ, കത്തി, ഇരുമ്പ് ദണ്ഡ് മുതലായവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പത്തോളം വിദ്യാർത്ഥികൾക്ക് ആക്രമത്തിൽ പരിക്കേറ്റ്റിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് അടികിട്ടി അവശനായ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം ഫുട്‌ബാൾ മത്സരവുമായി ബന്ധപ്പെട്ട് കോളജിൽ സംഘട്ടനം നടന്നിരുന്നു