കാസർകോട്: ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ജോഡ്ക്കല്ല് അരിയാളയിലെ രക്ഷിത് പൂജാരി (26) യാണ് മരിച്ചത്. രക്ഷിത് സഞ്ചരിച്ച ബൈക്ക് കർണാടക ട്രാൻസ്‌പോർട്ട് ബസുമായി കൂട്ടിയിടിച്ചാണ് അപകടം. തലയ്‌ക്ക് പരിക്കേറ്റ രക്ഷിതിനെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. കഴിഞ്ഞ ദിവസം ബേക്കൂർ പോസ്റ്റ് ഓഫീസിന് സമീപത്തായിരുന്നു അപകടം. ബൈക്കിൽ രക്ഷിത്തിന്റെ കൂടെയുണ്ടായിരുന്ന ബന്ധു ദയാനന്ദ(21) നിസാര പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു. രക്ഷിത് മംഗളൂരുവിലെ ഒരു കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു. രുക്മയ, ജയന്തി ദമ്പതികളുടെ മകനാണ്. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി മംഗൽപാടി ആശുപത്രിയിലേക്ക് മാറ്റി.