കാസർകോട്: പാമ്പ് കടിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബദിയടുക്കയിലെ സ്‌കൂൾ പരിസരത്തെ കാടുകൾ വെട്ടിത്തെളിച്ചപ്പോൾ വിരണ്ടോടിയത് നിരവധി വിഷപ്പാമ്പുകൾ. ആയിരത്തോളം വിദ്യാർഥികൾ പഠിക്കാനെത്തുന്ന ബദിയടുക്ക ഗവ. ഹൈസ്‌കൂൾ കെട്ടിടങ്ങളുടെ സമീപം വരെ കാട് മൂടിയത് ഏറെ ആശങ്കയുയർത്തിയിരുന്നു. സ്‌കൂൾ പരിസരം ഇഴ ജന്തുക്കൾ താവളവുമാക്കിയിരുന്നു.
കാടുകളിലേക്ക് വടി കൊണ്ട് അടിച്ച് ശബ്ദമുണ്ടാക്കിയാണ് വെട്ടിത്തെളിക്കൽ ജോലി നടത്തിയത്. ജോലിക്കിടെ പാമ്പുകളുടെ കടിയേൽക്കാതിരിക്കാൻ ഇവർ ആവശ്യമായ മുൻകരുതലും എടുത്തിരുന്നു.