ഇരിട്ടി: സംസ്ഥാനത്തിന് അവകാശപ്പെട്ട 1600 കോടി രൂപ നൽക്കാത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേസ് കൊടുക്കാൻ സമാന അനുഭവമുള്ള സംസ്ഥാനങ്ങളുമായി ആലോചിച്ചുവരികയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി ടി.എംതോമസ് ഐസക്പറഞ്ഞു.ഇരിട്ടി നഗരസഭ നിർമ്മിച്ചുനൽക്കുന്ന 250 വീടുകളുടെ താക്കോൽദാനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നൽക്കേണ്ടുന്ന നികുതി വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്ന. പുതിയ വായ്പകൾ എടുക്കാൻ അനുവദിക്കുന്നില്ല, രാജ്യം രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലുടെ കടന്നു പോവുകയാണെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ചെലവുകൾ വെട്ടികുറയ്‌ക്കാൻ സംസ്ഥാന സർക്കാർ തയാറല്ല. കൂടുതൽ പണം ചെലവഴിച്ചാൽ മാന്ദ്യത്തിൽ നിന്ന് കരകയറുവാൻ കഴിയും.

സംസ്ഥാനത്തെ സാധാരണക്കാർക്ക് നൽക്കുന്ന അനുകൂല്യങ്ങളൊന്നും നിർത്തലാക്കുകയില്ലെന്നും മന്ത്രി പറഞ്ഞു.ചടങ്ങിൽ സണ്ണി ജോസഫ് എം.എൽ എ അദ്ധ്യക്ഷത വഹിച്ചു, കെ.സരസ്വതി, എൻ.വി രവി ന്ദ്രൻ, ബിനോയി കുര്യൻ, ഐ.വി ഉമ്മർ, കുഞ്ഞിരാമൻ, പി.പി ഉസ്മാൻ, ലീന അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു നഗരസഭാ ചെയർമാൻ പി.പി അശോകൻ സ്വാഗതം പറഞ്ഞു.