കരിവെള്ളൂർ: റോഡ് കരാറുകാർ എടുക്കുന്ന തൊഴിലനോട് ആത്മാർത്ഥത കാട്ടണമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. തൃക്കരിപ്പൂർ മാത്തിൽ റോഡിന്റെ അഭിവൃദ്ധിപ്പെടുത്തൽ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഹൈവേ മോഡൽ മെക്കാഡം ടാറിംഗ് ആണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും പതിനഞ്ച് കോടി രൂപ ഈ റോഡിന് വേണ്ടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സി. കൃഷ്ണൻ എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. വിശിഷ്ടാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എം.രാഘവൻ, പി. ജാനകി ടീച്ചർ, പി.കുഞ്ഞികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സൂപ്രണ്ടിംഗ് എൻജിനീയർ സിന്ധു.ടി.എസ് സ്വാഗതം പറഞ്ഞു.