പാനൂർ: സർക്കാർ വിദ്യാലയങ്ങൾ പാമ്പിനും തേളിനും വളരാൻ തക്ക വിധത്തിൽ ഹൈടെക് ആക്കി മാറ്റുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്തതെന്ന് കെ. മുരളീധരൻ എം.പി. കോൺഗ്രസ് പ്രവർത്തകനായിരുന്ന കാക്കേരീന്റവിട സജീവൻ അനുസ്മരണ വാരാചരണം കല്ലിക്കണ്ടിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുരളീധരൻ.
യു.ഡി.എഫിന്റെ കാലത്ത് പൊതു വിദ്യാലയങ്ങൾ എന്നാൽ സർക്കാർ വിദ്യാലയങ്ങൾ ആയിരുന്നെങ്കിൽ ഇപ്പോൾ എല്ലാ വിദ്യാലയങ്ങളെയും ഈ കൂട്ടത്തിൽപ്പെടുത്തിയിരിക്കുകയാണ്. അതോടെ സർക്കാർ വിദ്യാലയങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കാതായെന്നും എം പി പറഞ്ഞു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി എന്ന വിഷയത്തിൽ അഡ്വ പി കെ രവീന്ദ്രൻ ക്ലാസെടുത്തു വി സുരേന്ദ്രൻ മാസ്റ്റർ, കെ പി ഹാഷിം, കെ സുരേഷ് ബാബു, പറമ്പത്ത് സമീർ, എൻ. പി മോഹനൻ,വി പി കുമാരൻ തുടങ്ങിയവർ സംസാരിച്ചു. പി കൃഷ്ണൻ അധ്യക്ഷത വഹിച്ചു
പി കെ സുരേന്ദ്രൻ സ്വാഗതവും കെ പ്രഭാകരൻ നന്ദിയും പറഞ്ഞു.
ഫോട്ടോ അനാച്ഛാദനം ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജുവും നിർവഹിച്ചു .