കണ്ണൂർ: ചിന്മയ മിഷൻ മുൻ സെക്രട്ടറിയും ട്രഷററും മലബാർ ഡയിങ്ങ് ആന്റ് ഫിനിഷിങ്ങ് മിൽസ് മാനേജറുമായിരുന്ന വിജയ നിവാസിൽ സി.എം. ശ്രീധരൻ (88) നിര്യാതനായി. പരേതരായ ഡോ. സി. രാമുണ്ണിയുടെയും എം.കെ. കൗസല്യയുടെയും മകനാണ്. സഹോദരങ്ങൾ: ശാന്തകുമാരി, പ്രേമജ, പരേതരായ സൗദാമിനി, ലക്ഷ്മണൻ, പത്മിനി, സാവിത്രി, ബാലകൃഷ്ണൻ, വിജയലക്ഷ്മി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പയ്യാമ്പലത്ത്.