ചെറുപുഴ: പ്രാപ്പൊയിൽ ശ്രീനാരായണ ഗുരുമന്ദിരത്തിൽ ഭണ്ഡാരം തകർത്ത് മോഷണം നടത്തി. 3000 രൂപ നഷ്ടപ്പെട്ടു. ശനിയാഴ്ച രാത്രി 12 മണിക്ക് ശേഷം സമീപത്തുള്ള ട്രാൻസ്‌ഫോർമറിൽ വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷമായിരുന്നു മോഷണം. ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ എത്തുമ്പോഴേയ്‌ക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു. ചെറുപുഴ പൊലീസ് അന്വേഷണമാരംഭിച്ചു.