തലശ്ശേരി: എം.എം.പ്രദീപ് മെമ്മോറിയൽ ട്രോഫി ബി.കെ.55 സ്‌കൂൾ ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്‌കൂൾ 8 വിക്കറ്റിന് മണത്തണ ഹയർസെക്കൻഡറി സ്‌കൂളിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത മണത്തണ സ്‌കൂൾ 7.5 ഓവറിൽ 21 റൺസിന് ഓൾ ഔട്ടായി. മറുപടിയായി മുബാറക്ക് 3.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം നേടി. 6 റൺസിന് 8 വിക്കറ്റ് വീഴ്ത്തി മുബാറക്ക് താരം മുഹമ്മദ് അഫ്താബ് മാൻ ഓഫ് ദി മാച്ച് ആയി.
ഉച്ചയ്ക്ക് നടന്ന രണ്ടാം മൽസരത്തിൽ തലശ്ശേരി ബ്രണ്ണൻ ഹയർ സെക്കൻഡറി സ്‌കൂൾ 9 വിക്കറ്റിന് മണത്തണ ഹയർസെക്കൻഡറി സ്‌കൂളിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത മണത്തണ സ്‌കൂൾ 19.2 ഓവറിൽ 122 റൺസിന് ഓൾ ഔട്ടായി. മറുപടിയായി ബ്രണ്ണൻ സ്‌കൂൾ 14.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം നേടി. പുറത്താകാതെ 50 റൺസും 4 വിക്കറ്റും നേടി ബ്രണ്ണൻ താരം അമൻ ലിയോ മാൻ ഓഫ് ദി മാച്ച് ആയി.