കാസർകോട്: ഇരിയണ്ണി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടോദ്ഘാടനം 28 ന് ഉച്ചയ്ക്ക് 2 30 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. കെ. കുഞ്ഞിരാമൻ എം.എൽ.എ അധ്യക്ഷത വഹിക്കും. കുമാരി ആൽഫി മാർട്ടിൻ മെമ്മോറിയൽ ക്ലാസ് റൂം ലൈബ്രറി ഉദ്ഘാടനം കെ. രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, മുൻ.എം.പി പി. കരുണാകരൻ, ജില്ലാ കലക്ടർ ഡോ. ഡി. സജിത് ബാബു, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.

എൻഡോസൾഫാൻ പാക്കേജിൽ നൽകിയ 2.43 കോടി രൂപയുടെ പുതിയ കെട്ടിട സമുച്ചയം, ഹൈസ്കൂളിന് ആർ. എം.എസ്.എ ഫണ്ടിൽ നിർമ്മിച്ച ലാബ് ലൈബ്രറി കെട്ടിടം എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.