കണ്ണൂർ: മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികാചരണത്തിന്റെ ഭാഗമായി ബി.ജെ.പി ദേശീയാടിസ്ഥാനത്തിൽ നടത്തുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ കണ്ണൂരിൽ ഗാന്ധി സങ്കൽപ്പ് പദയാത്ര നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ഉച്ചക്ക് 2.30 ന് പുതിയതെരുവിൽ നിന്നാരംഭിക്കുന്ന പദയാത്ര പ്രമുഖ ഗാന്ധിയൻ വി.പി. അപ്പുക്കുട്ടപ്പൊതുവാൾ ദേശീയപതാക നൽകി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30 ന് കണ്ണൂരിൽ നടക്കുന്ന സമാപനപരിപാടിയിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ യാത്രാ സംഘാടക സമിതി ചെയർമാൻ ഭാഗ്യശീലൻ ചാലാട്, ജനറൽ കൺവീനർ പി. വനീഷ്ബാബു എന്നിവരും പങ്കെടുത്തു.