കണ്ണൂർ: സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ സഹകരണത്തോടെ കേരള സ്‌റ്റേറ്റ് അമേച്വർ ബോക്‌സിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ദേശീയ സീനിയർ വനിതാ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് തീം സോംഗ് പുറത്തിറങ്ങി. മുൻ എം. പി പി. കെ ശ്രീമതി ഒളിമ്പ്യൻ ടിന്റു ലൂക്ക എന്നിവർ ചേർന്ന് തീം സോംഗ് പ്രകാശനം ചെയ്തു.
സ്‌പോട്‌സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ കെ വിനീഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി സുമേഷ്, കേരള സ്‌റ്റേറ്റ് അമേച്വർ ബോക്‌സിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. എൻ കെ സൂരജ്, സെക്രട്ടറി ഡോ. സി .ബി റജി, ട്രഷറർ സുശീൽ കുമാർ, ജില്ലാ ബോക്‌സിംഗ് അസോസിയേഷൻ പ്രസിഡന്റ് കെ ശാന്തകുമാർ, ജില്ലാ സ്‌പോട്‌സ് കൗൺസിൽ പ്രസിഡന്റ് കെ കെ പവിത്രൻ , വൈസ് പ്രസിഡന്റ് എൻ ധീരജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ രണ്ടു മുതൽ എട്ടുവരെ മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ്.