കണ്ണൂർ: മാരകായുധങ്ങളുമായി അറസ്റ്റിലായ എസ്.ഡി.പി.ഐ പ്രവർത്തകൻ മുണ്ടയാട് പള്ളിപ്രത്തെ കൊമ്പൻചാലിൽ മുഹമ്മദ് ഫസിമിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. ഇയാളുടെ കിടപ്പുമുറിയിലെ കട്ടിലിനിടിയിൽ നിന്നും ആധുനിക രീതിയിലുള്ള കഠാര പൊലീസ് കണ്ടെടുത്തു. തീവെപ്പ്, വധശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ് ഫസിം. എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിലും ഓഫീസുകളിലും ടൗൺ പൊലീസ് റെയ്ഡ് നടത്തി. ശനിയാഴ്ച രാത്രി കക്കാട് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് മുഹമ്മദ് ഫസിം പൊലീസ് പിടിയിലായത്.