പാലക്കുന്ന്: അനധികൃതമായി കടത്തുകയായിരുന്ന മണൽ ലോറികൾ ബേക്കൽ പൊലീസ് പിടികൂടി. ഇന്നലെ പുലർച്ചെ 3.30 മണിക്ക് കല്ലിങ്കാലിൽ വെച്ച് കെ.എൽ 10 ഡബ്ളിയു 3364 ടിപ്പർ ലോറിയിൽ കടത്തുകയായിരുന്ന മണൽ ബേക്കൽ സി.ഐ പി നാരായണൻ, എസ്. ഐ അജിത്കുമാർ, എസ് സി.പി.ഒ ശശികുമാർ, ഡ്രൈവർ വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പുലർച്ചെ അഞ്ച് മണിയോടെ മണൽ കടത്തുകയായിരുന്ന കെ.എൽ 58 ഡി 1720 നമ്പർ ടിപ്പർ ലോറി മുതിയക്കാൽ വെച്ചും പിടികൂടി.