കാഞ്ഞങ്ങാട്: സ്‌കൂൾ കലോത്സവത്തിനെത്തുന്ന മത്സരാർത്ഥികൾക്കും മറ്റും ഭക്ഷണമൊരുക്കുന്നതിനുള്ള അടുക്കള സബർമതിയിൽ ഇന്ന് പാലുകാച്ചൽ. രാവിലെ 10.30നാണ് ചടങ്ങ് നടക്കുക. അടുക്കളയിലേക്കാവശ്യമായ ഭക്ഷ്യ വസ്തുക്കളുമായി ഇന്നലെ കലവറ നിറയ്ക്കൽ ചടങ്ങും ആവേശപൂർവം നടന്നു. കൊവ്വൽപള്ളിയിൽ നിന്ന് സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പേർ കലവറഘോഷയാത്രയിൽ പങ്കെടുത്തു.