ചെറുവത്തൂർ: 60ാമത് കേരള സ്‌കൂൾ കലോത്സവത്തിനെത്തുന്ന പ്രതിഭകൾക്ക് സ്വാഗതമോതാൻ പിഫാസോ പിലിക്കോടിന്റെ നാട്യശിൽപ്പവും. പ്രശസ്ത കലാകാരൻ രവി പിലിക്കോടിന്റെ നേതൃത്വത്തിലാണ് ശിൽപ്പം നിർമ്മിച്ചത്.
നൃത്തഭാവവും ആടയാഭരണങ്ങളും സംഗീതോപകരണങ്ങളും ചിത്രകലയും ഒക്കെ വിഷയങ്ങളാക്കി പികാസോയുടെ ക്യൂബിസം അടിസ്ഥാനമാക്കിയാണ് സമകാലിക ശിൽപ്പമൊരുക്കിയത്. വടക്കേ മലബാറിന്റെ അനുഷ്ഠാന കലാരൂപമായ വലിയ മുടി തെയ്യത്തിന്റെ രൂപവും ശിൽപ്പത്തിനുണ്ട്.
ശിൽപ്പനിർമ്മാണത്തിന് കലാകാരന്മാരായ ഭാസി പിലിക്കോട്, പ്രഭാകരൻ മാടക്കാൽ, അശ്വിനികുമാർ, ദിൻകർലാൽ, മധു കോതോളി എന്നിവരുടെ സഹായവുമുണ്ടായി.

പിലിക്കോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം ദേശീയ പാതയോരത്താണ് ശിൽപ്പം സ്ഥാപിച്ചിരിക്കുന്നത്

പിലിക്കോട് ദേശീയ പാതയിൽ പിലിക്കോട് ഫൈൻആർട്സ് സൊസൈറ്റി ഒരുക്കിയ സ്വാഗതശിൽപ്പം

ഞാണിക്കടവ് മുത്തപ്പൻ മടപ്പുര പുനഃപ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടന്ന മുത്തപ്പൻ വെള്ളാട്ടം


സ്‌കൂൾ കലോത്സവത്തിന്റെ കുട്ടികൾക്കായുള്ള താമസ സൗകര്യങ്ങളുടെ വിശദവിവരങ്ങളടങ്ങിയ ബ്രോഷർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ മുനിസിപ്പൽ ചെയർമാൻ വി.വി.രമേശൻ മഹമൂദ് മുറിയനാവിക്ക് നൽകി

പ്രകാശനം ചെയ്യുന്നു