കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിനെത്തുന്ന പതിനായിരങ്ങൾക്ക് ഭക്ഷണമൊരുക്കുന്നതിനായി ആദ്യമെത്തിയത് കാസർകോട് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളുടെ വിഹിതം. 28 വർഷത്തിനു ശേഷം ജില്ലയിലെത്തുന്ന കലോത്സവത്തിന് ഭക്ഷണമൊരുക്കുന്നതിന് നിരവധി വിഭവങ്ങളാണ് വിദ്യാർത്ഥികൾ ശേഖരിച്ചത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദ്ദേശാനുസരണം ഏഴ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും വിഭവം സമാഹരിക്കാനുള്ള നിർദ്ദേശം നൽകിയിരുന്നു.