കാസർകോട്: കേരള സ്‌കൂൾ കലോത്സവത്തിൽ വിവിധ വേദികളോട് ചേർന്നുള്ള സ്റ്റാളുകളിൽ അനധികൃത ഭക്ഷണം വിളമ്പിയാൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും ആറ് മാസം വരെ തടവും ശിക്ഷയായി ലഭിക്കുമെന്ന് മുന്നറിയിപ്പ് . കൃത്യമായ ലേബൽ വിവരങ്ങൾ ഇല്ലാത്ത ഭക്ഷണ പായ്‌ക്കുകൾക്ക് കലോത്സവ നഗരിയിൽ വിൽപന അനുവദിക്കില്ല. ലേബലിൽ ഭക്ഷ്യവസ്തുവിന്റെ പേര്, തൂക്കം, വില തുടങ്ങിയ വിവരങ്ങൾ ഇല്ലാത്ത പക്ഷം മൂന്ന് ലക്ഷംരൂപ വരെ ശിക്ഷ ലഭിക്കും. ഭ
ക്ഷണം പാചകം ചെയ്ത് വിൽപ്പന നടത്തുന്നവർ ഗുണനിലവാരമുള്ളതും മായം ചേർക്കാത്തതുമായ അസംസ്‌കൃത വസ്തുക്കൾ വേണം ഉപയോഗിക്കാൻ. പാചകത്തിനുപയോഗിക്കുന്ന വെള്ളം ശുദ്ധ ജലമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. പരിശോധനാ റിപ്പോർട്ട് ഹോട്ടലുകളിലും ബേക്കറികളിലും ശീതളപാനീയ കടകളിലും സൂക്ഷിക്കണം. ഭക്ഷണം കൈകാര്യംചെയ്യുന്നവർ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കരുതണം.ഭക്ഷണ ശാലകളുമായി ബന്ധപ്പെട്ട് പരാതിയുള്ളവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണം. ഭക്ഷ്യസുരക്ഷാ അസിസ്റ്റ്ന്റ് കമ്മിഷണർ 89443346194, ഫുഡ് സേഫ്റ്റി ഓഫീസർ, കെ പി മുസ്തഫ 8943346610 ഫുഡ്‌സേ്ര്രഫിഓഫീസർ, മുഹമ്മദ് അറാഫത്ത് 8943346557, ഫുഡ്‌സേ്ര്രഫിഓഫീസർ, എസ് ഹേബാംബിക് 9072639573.