തലശ്ശേരി:സത്യസന്ധരായ ജനപ്രതിനിധികളായി വിദ്യാർത്ഥികൾ ഉയർന്നു വരണമെന്നും അതോടൊപ്പം സാമൂഹ്യ രംഗത്ത് നല്ല പ്രവർത്തനങ്ങൾ കാഴ്ച വെക്കാനാകണമെന്നും ജില്ലാ ജഡ്ജി ടി. ഇന്ദിര .
ഭരണഘടന ദിനത്തിന്റെ ഭാഗമായി ജനമൈത്രി പൊലീസും ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയും സംയുക്തമായി തലശ്ശേരി നഗരസഭ കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച കുട്ടികളുടെ പാർലമെന്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജഡ്ജി.

ചടങ്ങിൽ നഗരസഭാ ചെയർമാൻ സി. കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ ഉപാദ്ധ്യക്ഷ നജ്മാ ഹാഷിം, പ്രതിപക്ഷ നേതാവ് ഷാഹിദ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു. സനൽ കുമാർ സ്വാഗതവും സി നജീബ് നന്ദിയും പറഞ്ഞു വിദ്യാർത്ഥികൾക്ക് ഭരണഘടന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികളും സ്റ്റുഡന്റ് പൊലീസും പങ്കെടുത്തു