മാഹി: അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ സമാപനം നവംബർ 30 ന് മാഹിയിൽ പുതുച്ചേരി സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി എം. കന്തസാമി ഉദ്ഘാടനം ചെയ്യുമെന്ന് സഹകരണ വാരാഘോഷ കമ്മിറ്റി ഭാരവാഹികളായ പായറ്റ അരവിന്ദൻ, കെ.മോഹനൻ, അഡ്വ.എ.പി.അശോകൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
30 ന് കാലത്ത് 11 മണിക്ക് മാഹി ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ സഹകരണ കൂട്ടായ്മയുടെ സംഗമവും വിവിധ കലാപരിപാടികളും മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. ഡോ.വി.രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജ് മുഖ്യഭാഷണം നടത്തും. സഹകരണ വകുപ്പ് സെക്രട്ടറി അശോക് കുമാർ ഐ.എ.എസ്, സഹകരണ രജിസ്ട്രാർ ആർ.സ്മിത, റീജിയണൽ അഡ്മിനിസ്‌ട്രേറ്റർ അമൻ ശർമ്മ, സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ പി.എം.പ്രസീത പങ്കെടുക്കും. വൈകിട്ട് 4 മണിക്ക് മാഹി അർബൻ സഹകരണ സൊസൈറ്റിയുടെ ബാങ്കിംംഗ് ഡിവിഷന്റെ സായാഹ്ന ശാഖ ഇടയിൽ പീടികയിൽ മന്ത്രി എം.കന്തസാമി ഉദ്ഘാടനം ചെയ്യും.