ആലക്കോട്: ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ വ്യാപാരി കുഴഞ്ഞുവീണുമരിച്ചു. ആലക്കോട് ടൗണിൽ പലചരക്ക് കട നടത്തുന്ന നരിയംപാറയിലെ തെണ്ടയോട്പുതിയപുരയിൽ അബ്ദുൾ സത്താർ ( 47) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഭാര്യ ജമീലയെ കടയിൽ നിറുത്തിയശേഷം ഭക്ഷണം കഴിക്കുവാൻ വീട്ടിൽ പോയതായിരുന്നു. ഏറെനേരമായിട്ടും തിരിച്ചെത്താതിരുന്നതിനെത്തുടർന്ന് ജമീല ഫോൺ ചെയ്‌തെങ്കി ലും ഫോൺ എടുക്കാതിരുന്നതിനെത്തുടർന്ന് അയൽവാസിയെ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ കരുവൻചാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനിടെ മരണം സംഭവിച്ചിരുന്നു. മക്കൾ: ഫഹദ്, സാഹിദ്. പിതാവ്. പരേതനായ അബ്ദുല്ല. മാതാവ്, ആയിഷ. സഹോദരങ്ങൾ. മുഹമ്മദ്, മൊയ്തീൻ, മുസ്തഫ, സൈനബ. ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് കരുവൻചാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ..