പാനൂർ: മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം ജലസംരക്ഷണപ്രവർത്തനങ്ങൾ 'ഹരിത നിയമാവലി എന്നീ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് അയൽക്കൂട്ടങ്ങൾ കേന്ദ്രീകരിച്ചു ബോധവല്ക്കരണ പരിപാടി നടത്തും ഇതിന് മുന്നോടിയായി എല്ലാ വാർഡുകളിലും ഹരിത ജലസഭകൾ വിളിച്ചു ചേർത്തു. ഒന്നാം ഘട്ടം ജല പാർലിമെന്റ് വിളിച്ചു ചേർത്താണ് പരിപാടിക്ക് തുടക്കം കുറിച്ചത്.രണ്ടാം ഘട്ടം 50 വീടുകൾ വരെയുള്ള അയൽക്കൂട്ടങ്ങളിൽ ക്ലാസ്സെടുക്കാനുള്ള പരിശീലനം ഇന്നും നാളെയുമായി നടക്കും. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലൻ,​ ടി.വി കുഞ്ഞിക്കണ്ണൻ, പി.കെ.അനീഷ്.ഭാസ്കരൻ വയലാണ്ടി,​കെ.പി. ശ്രീവത്സൻ പങ്കെടുത്തു.